KERALA

"മാനദണ്ഡം ലംഘിച്ച് കോൺഗ്രസ് നേതാവിൻ്റെ മകൻ്റെ വോട്ട് ചേർത്തു"; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങി എൽഡിഎഫ് പ്രാദേശിക നേതാക്കൾ

ജനന സർട്ടിഫിക്കറ്റ് അടക്കം തെളിവുമായാണ് എൽഡിഎഫ് ആരോപണവുമായി രംഗത്തെത്തിയത്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: കാരശ്ശേരിയിൽ കോൺഗ്രസ് നേതാവിൻ്റെ മകൻ്റെ വോട്ട് മാനദണ്ഡം ലംഘിച്ച് ചേർത്തതായി പരാതി. എൽഡിഎഫ് പ്രാദേശിക നേതാക്കളാണ് ആരോപണവുമായി രംഗത്തെത്തിയത്.

കാരശ്ശേരി മുൻ മണ്ഡലം പ്രസിഡൻ്റ് സമാൻ ചാലൂളിയുടെ മകൻ ആഷിഖിൻ്റെ വോട്ടാണ് ഇത്തരത്തിൽ ചേർത്തത്. 2025 ജനുവരി 1ന് 18 വയസ് പൂർത്തിയായവർക്ക് മാത്രമേ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കൂ. എന്നാൽ ഫെബ്രുവരി 2ന് 18 വയസ് തികയുന്ന ആഷിഖും വോട്ടർ പട്ടികയിൽ ഇടംപിടിച്ചു.

കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് വാർഡിൽ ക്രമനമ്പർ 1246 നമ്പർ ആയാണ് വോട്ടർ ലിസ്റ്റിൽ കയറി പറ്റിയത്. രേഖ തിരുത്തി ഉദ്യോഗസ്ഥരെ കബളിപ്പിച്ച വോട്ടർ ലിസ്റ്റിൽ പേര് ചേർത്തതായാണ് ആരോപണം. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനാണ് എൽഡിഎഫ് പ്രാദേശിക നേതാക്കളുടെ തീരുമാനം. ജനന സർട്ടിഫിക്കറ്റ് അടക്കം തെളിവുമായാണ് എൽഡിഎഫ് ആരോപണവുമായി രംഗത്തെത്തിയത്.

SCROLL FOR NEXT