Source: X
KERALA

ആലത്തൂരിൽ കെ.ഡി. പ്രസേനനെ മാറ്റാൻ എൽഡിഎഫ്; മറ്റ് ഏഴ് സീറ്റുകളിൽ സിറ്റിംഗ് എംഎൽമാർ തുടരും

കടുത്ത പോരാട്ടം നടക്കാൻ സാധ്യതയുള്ള പാലക്കാട്ടെ സ്ഥാനാർഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ ആലത്തൂരിൽ മാത്രം സ്ഥാനാർഥിയെ മാറ്റാൻ എൽഡിഎഫ്. ആലത്തൂരിൽ രണ്ട് ടേം പൂർത്തിയായ കെ.ഡി. പ്രസേനനെ മാറ്റാനാണ് തീരുമാനം. അതേസമയം, നെന്മാറയിൽ രണ്ട് ടേം പൂർത്തിയാക്കിയ കെ. ബാബുവിന് ഇളവ് നൽകിയിട്ടുണ്ട്.

ആലത്തൂരിൽ സംസ്ഥാന കമ്മിറ്റി അംഗം സി.കെ. രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ടി.എം. ശശി എന്നിവരുടെ പേരാണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ, ജില്ലയിലെ സിപിഐഎമ്മിൻ്റെ ഏഴ് സിറ്റിങ് എംഎൽഎമാർ തുടരുവാനും തീരുമാനമായിട്ടുണ്ട്. അതേസമയം, കടുത്ത പോരാട്ടം നടക്കാൻ സാധ്യതയുള്ള പാലക്കാട്ടെ സ്ഥാനാർഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

SCROLL FOR NEXT