KERALA

മന്ത്രിമാർക്ക് മാറ്റമില്ല; തൃശൂരില്‍ ആലങ്കോട് ലീലാകൃഷ്ണന്‍; 17 പുതുമുഖങ്ങളുമായി സിപിഐ സ്ഥാനാര്‍ഥി പട്ടിക പുറത്ത്

പട്ടാമ്പിയിൽ മുഹമ്മദ് മുഹ്സിൻ തന്നെ മത്സരിക്കും. പറവരൂൽ ടിടി ടൈസണിനെയാണ് സിപിഐ ഇറക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സിപിഐയില്‍ നിന്നും 25 പേര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒല്ലൂരില്‍ കെ. രാജനും ചേര്‍ത്തലയില്‍ പി. പ്രസാദും തന്നെ മത്സരിക്കും. ചടയമംഗലത്ത് ജെ. ചിഞ്ചുറാണിയ്ക്കും നെടുമങ്ങാട് ജി.ആര്‍. അനിലിനും പട്ടാമ്പി മുഹമ്മദ് മുഹ്‌സിനും മാറ്റമില്ല. തൃശൂരില്‍ ഇക്കുറി കവി ആലങ്കോട് ലീലാകൃഷ്ണന്‍ മത്സരിക്കും. പറവൂരില്‍ ടി.ടി. ടൈസണും മത്സരിക്കും. 17 പേർ പുതുമുഖങ്ങളാണ്.

സിപിഐ സ്ഥാനാര്‍ഥി പട്ടിക

കാഞ്ഞങ്ങാട്- ഗോവിന്ദന്‍ പള്ളിക്കാപ്പില്‍

തിരൂരങ്ങാടി- അജിത് കൊളാടി

ഏറനാട്- അഡ്വ. ഷെഫീര്‍ കിഴിശ്ശേരി

നാദാപുരം- വസന്തം

മഞ്ചേരി- വി.എം. മുസ്തവ (സ്വതന്ത്രന്‍)

പട്ടാമ്പി- മുഹമ്മദ് മുഹസിന്‍

മണ്ണാര്‍ക്കാട്- മന്‍സില്‍ അബൂബക്കര്‍

ഒല്ലൂര്‍- കെ. രാജന്‍

തൃശൂര്‍- ആലങ്കോട് ലീലാകൃഷ്ണന്‍

നാട്ടിക- ഗീതാ ഗോപി

കൈപ്പമംഗലം- കെ.കെ. വത്സരാജ്

കൊടുങ്ങല്ലൂര്‍- വി.ആര്‍. സുനില്‍ കുമാര്‍

മൂവാറ്റുപുഴ- എന്‍. അരുണ്‍

ചേര്‍ത്തല- പി. പ്രസാദ്

ഹരിപ്പാട്- ടി.ടി. ജിസ്‌മോന്‍

വൈക്കം- പി. പ്രദീപ്

ചടയമംഗലം- ചിഞ്ചുറാണി

പറവൂര്‍- ഇടി ടൈസണ്‍ മാസ്റ്റര്‍

പീരുമേട്-കെ. സലിം കുമാര്‍

അടൂര്‍- പ്രിജി കണ്ണന്‍

പുനലൂര്‍- അജയപ്രസാദ്. സി

കരുനാഗപ്പള്ളി- അഡ്വ. എംഎസ് താര

ചാത്തന്നൂര്‍- അഡ്വ. ആര്‍ രാജേന്ദ്രന്‍

നെടുമങ്ങാട്- അഡ്വ. ജി.ആര്‍. അനില്‍

ചിറയിന്‍കീഴ്- മനോജ് ബി. ഇടമന

ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പി വസന്തം, അഡ്വ ഷഫീര്‍ കിഴിശ്ശേരി, വി എം മുസ്തഫ, അജിത് കൊളാടി, മന്‍സില്‍ അബൂബക്കര്‍, കെ കെ വത്സരാജ്, ആലങ്കോട് ലീലാകൃഷ്ണന്‍, എന്‍ അരുണ്‍, കെ സലിംകുമാര്‍, പി പ്രദീപ്, ടി ടി ജിസ്‌മോന്‍, പ്രിജി കണ്ണന്‍, ആര്‍ രാജേന്ദ്രന്‍, സി അജയപ്രസാദ്, അഡ്വ. എം എസ് താര, മനോജ് ബി എടമന എന്നിവരാണ് പുതുമുഖങ്ങള്‍.

കേരളത്തില്‍ ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ് നടക്കുക. അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ മെയ് നാലിനായിരിക്കും. കേരളത്തിന് പുറമെ, അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഏപ്രില്‍ ഒന്‍പതിനാണ് തെരഞ്ഞെടുപ്പ് നടക്കുക. തമിഴ്‌നാട്ടില്‍ ഏപ്രില്‍ 23ന് നടക്കും. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ് നടക്കുക. ഏപ്രില്‍ 23ന് ആദ്യഘട്ടവും ഏപ്രില്‍ 29ന് രണ്ടാം ഘട്ടവും നടക്കും.

SCROLL FOR NEXT