മലപ്പുറം: നിലമ്പൂരിൽ വീണ്ടും പുലിയുടെ ആക്രമണം. യുവാവിന്റെ കൺമുന്നിൽ നിന്ന് വളർത്തു നായയെ പുലി പിടിച്ചു. മൂത്തേടം കൽക്കുളം തുണ്ടത്തിൽ റോബിന്റെ നായയെയാണ് പുലി പിടിച്ചത്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം.
നായ മുമ്പിലും റോബിൻ പിറകിലുമായായിരുന്നു നടന്നിരുന്നത്. പിന്നാലെ റോഡിലേക്ക് പാഞ്ഞെത്തിയ പുലി നായയെ കടിച്ചു കൊണ്ട് പോകുകയായിരുന്നു. പരിശോധന നടത്തിയ വനം വകുപ്പ് ആക്രമിച്ചത് പുലി ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.