പ്രതീകാത്മക ചിത്രം Source: Social Media
KERALA

മലമ്പുഴയിൽ പുലിയിറങ്ങി; പ്രദേശത്ത് ജാഗ്രതാ നിർദേശം

അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൊലീസും,വനം വകുപ്പും അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: മലമ്പുഴയിൽ പുലിയെ കണ്ടതിനെ തുടർന്ന് പ്രദേശത്ത് ജാഗ്രതാ നിർദേശം. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയിൽ രാത്രി യാത്രചെയ്യുന്നവർക്കാണ് ജാഗ്രത നിർദ്ദേശം. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൊലീസും,വനം വകുപ്പും അറിയിച്ചു. പ്രദേശത്ത് നിരീക്ഷണത്തിനായി വനം വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് തുടരും.

SCROLL FOR NEXT