കോഴിക്കോട് കിണറ്റിൽ വച്ച കൂട്ടിൽ വീണ പുലിയെ പിടികൂടി Source: News Malayalam 24X7
KERALA

കോഴിക്കോട് കിണറ്റിലെ കൂട്ടിൽ വീണ പുലിയെ പിടികൂടി; ഇന്നു തന്നെ കാട്ടിൽ തുറന്നുവിടും

പുലിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത സാഹചര്യത്തിൽ ഇന്ന് തന്നെ ഏതെങ്കിലും കാട്ടിൽ എത്തിച്ചു തുറന്നു വിടാനാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ തീരുമാനം.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള്ള മഞ്ഞക്കടവില്‍ കിണറ്റിൽ വീണ പുലിയെ പിടികൂടി. വനം വകുപ്പ് ഇന്നലെ കിണറ്റിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങുകയായിരുന്നു. പുലിയെ താമരശ്ശേരി ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചു.

വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം പുലിയെ പരിശോധിക്കുകയും ചെയ്തു. പുലിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത സാഹചര്യത്തിൽ ഇന്ന് തന്നെ ഏതെങ്കിലും കാട്ടിൽ എത്തിച്ചു തുറന്നു വിടാനാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ തീരുമാനം.

SCROLL FOR NEXT