മന്ത്രി കെ. മുരളീധരൻ Source: Files
KERALA

മദ്യത്തിൻ്റെ നികുതിയിളവ് പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്യണം, കുടിക്കുന്നവർക്ക് നല്ല സാധനം കൊടുക്കണം: മന്ത്രി കെ. മുരളീധരൻ

സമ്പൂർണ മദ്യനിരോധനം ഇപ്പോൾ കഴിയില്ലെന്നും മന്ത്രി കെ. മുരളീധരൻ...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിളവ് പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്യണമെന്ന് മന്ത്രി കെ. മുരളീധരൻ. സമ്പൂർണ മദ്യനിരോധനം ഇപ്പോൾ കഴിയില്ല. വീര്യം കുറഞ്ഞ മദ്യം എങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കലക്കി കുടിച്ച് മദ്യദുരന്തം ഉണ്ടാകും. അതുകൊണ്ടാണ് വീര്യം കുറച്ചു കൊണ്ടുവരുന്നത്. കുടിക്കുന്നവർക്ക് നല്ല സാധനം കൊടുക്കണം. അതിനാണ് കെ. കരുണാകരൻ ബെവ്കോ തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം നഗരസഭയിലെ ഭരണ പ്രതിപക്ഷ സംഘർഷത്തിൽ ആരോഗ്യമന്ത്രി പകർച്ചവ്യാധിയിൽ മുന്നറിയിപ്പ് നൽകി. ഇനി പകർച്ചവ്യാധികൾ വന്നാൽ പിടിച്ചാൽ കിട്ടില്ലെന്നും ഡെങ്കിപ്പനി കൂടുതൽ വ്യാപിക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാലിന്യം നീക്കം ചെയ്യേണ്ട സമയത്ത് തമ്മിൽ തല്ലിയാൽ കൊതുക് പെരുകും. കൊതുകിന് അറിയില്ല ഇവിടെ അടിയാണെന്ന്. മറ്റു വിഷയങ്ങൾ മാറ്റിവച്ച് നഗരസഭ മാലിന്യനീക്കം ശക്തിപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

SCROLL FOR NEXT