KERALA

പിഎസ്‌സിയിൽ ലോക് ഭവൻ്റെ 'യു -ടേണ്‍'; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടുന്നതിൽ അന്തിമ തീരുമാനം അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം

നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടുന്നതിൽ ഗവർണർ ഉടൻ രാഷ്ട്രപതിക്ക് കത്ത് നൽകില്ല. മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇതുലംബന്ധിച്ച് കത്തയച്ചിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറും രാഷ്ട്രപതിക്ക് കത്ത് അയക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ ഇപ്പോൾ തൽക്കാലത്തേക്ക് ഫോളോ അപ്പ് ഇല്ലെന്നും, ഇതുമായി ബന്ധപ്പെട്ട് റിമൈന്‍ഡര്‍ നോട്ട് ഉടൻ രാഷ്ട്രപതിക്ക് നൽകില്ലെന്നും അറിയിക്കുന്നത്.

നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടി. എസ്ഐടി അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി ഉണ്ടാകും. ചെയർമാനും പിഎസ്‌സി അംഗങ്ങൾക്കും എതിരായ നടപടി ആവശ്യപ്പെട്ട് കത്ത് അയച്ച് ഒരാഴ്ച പോലും തികയാത്ത സാഹചര്യത്തിൽ ഉടൻ തന്നെ മറ്റൊരു കുറിപ്പ് അയക്കുന്നത് രാഷ്ട്രപതിയോടുള്ള അനാദരവ് ആകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം.

അതേസമയം, പരീക്ഷ ക്രമക്കേടിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാനാണ് എസ്ഐടി തീരുമാനം. മൊഴിയെടുപ്പിന് ഹാജരാകാന്‍ നിര്‍ദേശിച്ച് പിഎസ്‌സി സെക്രട്ടറിക്കും പരീക്ഷ കൺട്രോളർക്കും നോട്ടീസ് നൽകി. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാത്ത പിഎസ്‌സി അംഗം ഡോ. ഷാജിബിന് വീണ്ടും നോട്ടീസ് നൽകും. തിങ്കളാഴ്ച മുതൽ കൂടുതൽ പിഎസ്‌സി അംഗങ്ങളുടെ മൊഴിയെടുക്കാനാണ് എസ്ഐടി തീരുമാനം.

SCROLL FOR NEXT