തിരുവനന്തപുരം: സര്‍ക്കാരുകള്‍ തുടര്‍ച്ചയാണെന്നും സമൂഹത്തിന് ദോഷമുണ്ടാക്കുന്ന നടപടികള്‍ ഉണ്ടാകില്ലെന്നും മന്ത്രി എം. ലിജു. വകുപ്പ് വിഭജനത്തിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ലിജു ന്യൂസ് മലയാളം ക്രോസ് ഫയറില്‍ വ്യക്തമാക്കി.
കെ.സി. വേണുഗോപാല്‍ കഠിനാധ്വാനം ചെയ്യുന്ന നേതാവാണ്. മുഖ്യമന്ത്രി പദത്തില്‍ കെ.സി. വേണുഗോപാല്‍ നിലപാട് വ്യക്തമാക്കിയിരുന്നു. പ്രവര്‍ത്തകര്‍ക്കിടയില്‍ അദ്ദേഹത്തിന് ഒരു രാഷ്ട്രീയ ഇടമുണ്ടെന്നും സംഘപരിവാറിനെ എതിര്‍ത്തു നില്‍ക്കുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ലിജു പറഞ്ഞു.
പ്രവര്‍ത്തകരോടുള്ള രോഷ പ്രകടനത്തിലും മന്ത്രി വിശദീകരണം നല്‍കി. ജനത്തിനു മുമ്പില്‍ നേതാക്കള്‍ കുഴപ്പക്കാര്‍ എന്ന നില വന്നപ്പോഴാണ് രൂക്ഷ പ്രതികരണം നടത്തിയത്. രൂക്ഷമായി സംസാരിക്കുന്ന ആളല്ല താന്‍ ചില ഘട്ടങ്ങളില്‍ മനുഷ്യന്‍ എന്ന നിലയില്‍ സംഭവിച്ചുപോകുന്നതാണ്. പ്രവര്‍ത്തകരോട് രോഷ പ്രകടനം വേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നിയെന്നും ലിജു പറഞ്ഞു.