കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ രണ്ടാമൂഴം സിനിമയാക്കുമെന്ന് എംടിയുടെ മകൾ അശ്വതി. അന്തിമരൂപം ആയി വരുന്നതായി എംടിയുടെ മകൾ അശ്വതി ന്യൂസ് മലയാളത്തോട് പറഞ്ഞു. വിഖ്യാത ചലച്ചിത്ര പ്രവർത്തകരാണ് രണ്ടാമൂഴത്തിന് ചലച്ചിത്ര ഭാഷ്യം ഒരുക്കുന്നത്. പാൻ ഇന്ത്യൻ സിനിമയായി ലോക നിലവാരത്തിലായിരിക്കും ചിത്രം ഒരുക്കുക. വലിയ പ്രോജക്ട് ആയിട്ടാണ് രണ്ടാമൂഴം ചെയ്യുന്നത് അതുകൊണ്ടുതന്നെ സമയമെടുക്കുമെന്നും മകൾ പറഞ്ഞു.
ടീം ബിൽഡിംഗ് പൂർത്തിയായി. കുറച്ച് സാങ്കേതിക കാര്യങ്ങൾ കൂടി പൂർത്തിയായാൽ ചിത്രീകരണം പ്രഖ്യാപിക്കുമെന്നും അശ്വതി വ്യക്തമാക്കി. രണ്ടാമൂഴത്തെ സംബന്ധിച്ച് അച്ഛൻ്റെ വിഷൻ എന്താണെന്ന് അറിയാവുന്ന ഒരാൾ എന്ന നിലയിൽ ടീമിന് ക്രിയേറ്റീവായി സപ്പോർട്ട് നൽകുമെന്നും അശ്വതി കൂട്ടിച്ചേർത്തു.