എം.എ. ബേബി, വി. എസ് അച്യുതാനന്ദൻ, ബിനോയ് വിശ്വം  
KERALA

''പോരാളിയായ വി.എസ്. ആരോഗ്യവാനായി തിരിച്ചുവരും''; വിഎസിനെ കാണാന്‍ ആശുപത്രിയിലെത്തി എം.എ. ബേബിയും ബിനോയ് വിശ്വവും

"ഹൃദയാഘാതത്തെ തുടര്‍ന്നാണ് വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്"

Author : ന്യൂസ് ഡെസ്ക്

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായി വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിക്കാനായി ആശുപത്രിയിലെത്തി സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും. ഐസിയുവിലായതിനാല്‍ കാണാന്‍ സാധിച്ചില്ലെന്ന് എം.എ. ബേബിയും ബിനോയ് വിശ്വവും മാധ്യമങ്ങളോട് അറിയിച്ചു.

'വിഎസിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. പതിവുപോലെ പോരാളിയായ വി.എസ്. ആരോഗ്യവാനായി തിരിച്ചുവരും. ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല. മക്കളെയും ഡോക്ടര്‍മാരെയും കണ്ട് സംസാരിച്ചു,'എം.എ. ബേബി പറഞ്ഞു.

'ഐസിയുവിലാണ് അദ്ദേഹം, അതുകൊണ്ട് തന്നെ കാണാന്‍ സാധിച്ചില്ല. ഡോക്ടര്‍മാരോട് സംസാരിച്ചു. ആരോഗ്യനില മെച്ചപ്പെട്ടു എന്ന് അറിയിച്ചു. വിഎസ് എന്നും ആരോഗ്യവാനാണ്. ആശങ്കപ്പെടേണ്ട സ്ഥിതിയില്ല, വിഎസ് പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവരും എന്നാണ് പ്രതീക്ഷ,' ബിനോയ് വിശ്വം പ്രതികരിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാര്‍ഡിയാക് ഐസിയുവില്‍ ചികിത്സയിലാണ് വിഎസ്. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഇന്ന് രാവിലെയാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

SCROLL FOR NEXT