സമരത്തിൽ പങ്കെടുത്ത യുവജന സംഘടനകളെ അഭിനന്ദിച്ച് എം.എ. ബേബി 
KERALA

"ഡൽഹി സമരത്തിൽ യുവാക്കളും വിദ്യാർഥികളും വഹിച്ചത് നിർണായകമായ പങ്ക്"; യുവജന സംഘടനകളെ അഭിനന്ദിച്ച് എം.എ. ബേബി

ഇന്ത്യയിലെ സംസ്ഥാനങ്ങൾ സന്ദർശിച്ചതിനേക്കാൾ കൂടുതൽ വിദേശരാജ്യങ്ങളിൽ പോയ ആളാണ് മോദിയെന്ന് എം.എ ബേബിയുടെ പരിഹാസ്യം

Author : ന്യൂസ് ഡെസ്ക്

ഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരത്തിൽ യുവാക്കളും വിദ്യാർഥികളും നിർണായകമായ പങ്കുവഹിച്ചുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. എംപിമാരും വിദ്യാർഥി നേതാക്കളുമൊക്കെ സജീവമായിരുന്നു.

രാജ്യം ഒറ്റക്കെട്ടായി ഗ്യാനേഷ് കുമാറിന് എതിരെ നിലപാട് എടുത്തു. ഗ്യാനേഷ് കുമാറിന് ഒറ്റയ്ക്ക് വോട്ട് മോഷ്ടിക്കാൻ കഴിയില്ലെന്നും എം.എ ബേബി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് വളരെ വിചിത്രമായ സംരക്ഷണമാണ് കേന്ദ്രസർക്കാർ നൽകുന്നതെന്നും എം.എ ബേബി ആരോപിച്ചു.

രാജ്യത്ത് എവിടെയെല്ലാം ചുവന്ന കൊടി പിടിക്കാൻ സഖാക്കൾ ഉണ്ടായിരുന്നോ അവരെല്ലാം സമരത്തിൽ ആയിരുന്നു. മോഹൻ ഭഗത് ആണ് ഇപ്പോൾ ഭരണം നടത്തുന്നതെന്നും ജനറൽ സെക്രട്ടറി ആരോപിച്ചു. സമരത്തിൽ പങ്കെടുത്ത യുവജന സംഘടനകളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശയാത്ര വിവാദമാക്കാനില്ലെന്നും എം.എ ബേബി പറഞ്ഞു. അത് പറയാൻ സിപിഐഎം വേദികൾ ഉണ്ട്. ഇന്ത്യയിലെ സംസ്ഥാനങ്ങൾ സന്ദർശിച്ചതിനേക്കാൾ കൂടുതൽ വിദേശരാജ്യങ്ങളിൽ പോയ ആളാണ് പ്രധാനമന്ത്രിയെന്നും എം.എ ബേബി കുറ്റപ്പെടുത്തി. കലാപഭൂമിയായിരുന്നു മണിപ്പൂർ സന്ദർശിക്കാത്ത പ്രധാനമന്ത്രിയാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT