തിരുവനന്തപുരം: പാർട്ടിയെ പ്രതിരോധത്തിലാക്കിയ ജി. സുധാകരൻ വിഷയത്തിൽ പ്രതികരിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ജി. സുധാകരനിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്കോ, ഇടതുപക്ഷത്തിനോ പ്രയാസമുണ്ടാക്കുന്ന തരത്തിലുള്ള യാതൊന്നും ഉണ്ടാകില്ല. ചില പരിഭവങ്ങൾ ഉണ്ടെന്നും അദ്ദേഹത്തെ അനുനയിപ്പിക്കുമെന്നും എം.എ. ബേബി പറഞ്ഞു. താൻ അടക്കമുള്ളവർ സുധാകരനുമായി ബന്ധപ്പെടുന്നുണ്ട്. സുധാകരൻ്റെ അനുഭവസമ്പത്ത് തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് ഗുണം ചെയ്യുമെന്നും എം.എ. ബേബി വ്യക്തമാക്കി.