അപകടത്തിൽ മരിച്ചവർ  Source: News Malayalam 24x7
KERALA

മദീനയിൽ വാഹനാപകടം: മലയാളി കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

മദീനയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്.

Author : പ്രിയ പ്രകാശന്‍

മക്ക: മദീനയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം. മലപ്പുറം വെള്ളില നടുവത്ത്‌ കളത്തിൽ അബ്​ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ നടുവത്ത്‌ കളത്തിൽ ആദിൽ (14), ജലീലിൻ്റെ മാതാവ് മൈമൂനത്ത്‌ കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്.

ജലീലിൻ്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചു. ശനിയാഴ്ച വൈകിട്ട് മദീനയിലേക്കുള്ള യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

SCROLL FOR NEXT