KERALA

ബിഎൽഎമ്മിനെതിരായ വാർത്ത; മറുനാടനെയും ഷാജൻ സ്കറിയയേയും വിലക്കി മദ്രാസ് ഹൈക്കോടതി

വ്യാജ വീഡിയോകൾ നിർമ്മിക്കാനോ പ്രചരിപ്പിക്കാനോ പാടില്ലെന്നും കോടതി നിർദേശം നൽകി.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ബിഎൽഎമ്മിനും സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും എതിരെ വാർത്ത നൽകുന്നതിൽ നിന്ന് ഷാജൻ സ്കറിയെയും മറുനാടൻ മലയാളിയേയും തടഞ്ഞ് മദ്രാസ് ഹൈക്കോടതി.

വ്യാജ വീഡിയോകൾ നിർമ്മിക്കാനോ പ്രചരിപ്പിക്കാനോ പാടില്ല. ബിഎൽഎമ്മിനും പ്രേംകുമാറിനും എതിരായ വീഡിയോകൾ നീക്കം ചെയ്യാൻ ഗൂഗിളിനും യൂടൂബിനും മദ്രാസ് ഹൈക്കോടതി നിർദേശം നൽകി. ഷാജൻ സ്കറിയ, ഗൂഗിൾ എൽഎൽസി, യൂട്യൂബ് ഇന്ത്യ, എന്നിവർക്കാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.

SCROLL FOR NEXT