Source: Files
KERALA

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; മന്ത്രിമാരുടെ അതൃപ്തി നിലനിൽക്കുന്ന വകുപ്പുകളിൽ മാറ്റം

ആഭ്യന്തരം, ധനകാര്യം, ആരോഗ്യം, കെഎസ്ഇബി അടക്കം പ്രമുഖ വകുപ്പുകളിലാണ് പ്രധാന മാറ്റങ്ങൾ...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് സമഗ്ര അഴിച്ചുപണി. മന്ത്രിമാരുടെ അതൃപ്തിക്ക് ഇടയാക്കിയ ഐഎഎസ് ഉദ്യോഗസ്ഥർക്കാണ് പ്രധാനമായും സ്ഥാനചലനമുണ്ടായത്. ആഭ്യന്തരം, ധനകാര്യം, ആരോഗ്യം, കെഎസ്ഇബി അടക്കം പ്രമുഖ വകുപ്പുകളിലാണ് പ്രധാന മാറ്റങ്ങൾ.

എൻ. പ്രശാന്ത് കെഎസ്ഇബി ചെയർമാനാകും. കെഎസ്ഇബി എംഡി സ്ഥാനത്ത് നിന്ന് എം.ജി. രാജമാണിക്യത്തെ മാറ്റിയാണ് എൻ. പ്രശാന്തിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. പുതിയ ആഭ്യന്തര വിജിലൻസ് ചീഫ് സെക്രട്ടറിയായി കെ.ആർ. ജ്യോതിലാൽ ഐഎഎസിനെ ചുമതലപ്പെടുത്തി. ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി മിൻഹാജ് ആലം ഐഎഎസിനെയും ചുമതലപ്പെടുത്തി.

പുതിയ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി മുഹമ്മദ് ഹനീഷ് എപിഎം ഐഎഎസിനെയാണ് നിയമിച്ചിരിക്കുന്നത്. നേരത്തെ ഷർമിള മേരി ജോസഫ് ഐഎഎസ് ആയിരുന്നു ചുമതല വഹിച്ചിരുന്നത്. ആരോഗ്യമന്ത്രി കെ. മുരളീധരനുമായി പല വിഷയങ്ങളിലും തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ ഉത്തരവ് ഉണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. പൊതു വിദ്യാഭ്യാസ വകുപ്പിലും മാറ്റമുണ്ട്. സ്പെഷ്യൽ സെക്രട്ടറി സജിത്ത് ബാബുവിനെ മാറ്റി മുഹമ്മദ് ഹാനീഷ് ഐഎസിന് പകരം ചുമതല നൽകി.

പുതിയ വൈൻ/വൈദ്യുതിവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി പുനീത് കുമാർ എത്തുന്നു. കെഎസ്ഇബി എംഡി സ്ഥാനത്ത് നിന്ന് മാറ്റിയ എം.ജി. രാജമാണിക്യം തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD) സെക്രട്ടറിയാകും. അതോടൊപ്പം ദേവസ്വം വകുപ്പ്, ഗുരുവായൂർ-കൂടൽമാണിക്യം ദേവസ്വം കമ്മീഷണർ അധിക ചുമതലകൾ തുടരും. ആരോഗ്യവകുപ്പിൽ നിന്ന് മാറ്റം സംഭവിച്ച ഷർമിള മേരി ജോസഫ് ഐഎഎസ് ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും.

ഡോ. എം. ബീന IAS: കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്ന് തിരിച്ചെത്തിയ ഉദ്യോഗസ്ഥയെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു.

ടി.വി. അനുപമ IAS: ധനകാര്യ (ചെലവ്) വകുപ്പ് സെക്രട്ടറി

ഡോ. വീണ എൻ. മാധവൻ IAS: കൃഷി വകുപ്പ് സെക്രട്ടറി & അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണർ

അനു കുമാരി IAS: പുതിയ ടൂറിസം ഡയറക്ടർ

SCROLL FOR NEXT