കേരള പൊലീസ് അക്കാദമി, രാമവർമപുരം Source: Files
KERALA

പൊലീസ് അക്കാദമിയിൽ വൻ മോഷണം; രാമവർമപുരം ക്യാംപസിനുള്ളിൽ നിന്ന് കടത്തിയത് ലക്ഷങ്ങൾ വില വരുന്ന രണ്ട് ചന്ദനമരങ്ങൾ

30 വർഷത്തിലേറെ പഴക്കമുള്ള മരങ്ങളുടെ കാതലുള്ള ഭാഗങ്ങളാണ് മുറിച്ചു കടത്തിയത്...

Author : അഹല്യ മണി

തൃശൂർ: രാമവർമപുരം പൊലീസ് അക്കാദമിയിൽ ചന്ദനമോഷണം. അക്കാദമി ക്യാംപസിനുള്ളിലെ ലക്ഷങ്ങൾ വില വരുന്ന രണ്ട് ചന്ദനമരങ്ങളാണ് മോഷ്ടിച്ചത്. 30 വർഷത്തിലേറെ പഴക്കമുള്ള മരങ്ങളുടെ കാതലുള്ള ഭാഗങ്ങളാണ് മുറിച്ചു കടത്തിയത്. കനത്ത കാവലുള്ള അക്കാദമിയിൽ ഡിസംബർ 27 നും ജനുവരി രണ്ടിനും ഇടയിലാണ് മോഷണം നടന്നത്.

അക്കാദമി എസ്റ്റേറ്റ് ഓഫീസറുടെ പരാതിയിൽ വിയ്യൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാത്രികാലങ്ങളിൽ പ്രത്യേക പട്രോളിങ് ഏർപ്പെടുത്തണമെന്ന് അക്കാദമി അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്പി സർക്കുലർ പുറത്തിറക്കി. കർശന ജാഗ്രത വേണം എന്ന് സർക്കുലറിൽ പറയുന്നു. രാജവൃക്ഷങ്ങൾ ഏറെയുള്ള അക്കാദമിയിൽ കർശന കാവൽ വേണം. രാത്രികാലങ്ങളിൽ പ്രത്യേക പെട്രോളിങ് ഏർപ്പെടുത്തണമെന്നും സർക്കുലറിൽ പറയുന്നു.

SCROLL FOR NEXT