Source: Files
KERALA

മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം; പ്രമേയം പാസാക്കി സമസ്ത

ജനസംഖ്യാ വർധനയും ഭരണനിർവഹണത്തിലെ വെല്ലുവിളികളും പരിഗണിക്കണമെന്ന് പ്രമേയത്തിൽ പറയുന്നു...

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയം പാസാക്കി സമസ്ത. ശാസ്ത്രീയ പഠനം നടത്തി ജില്ലാ പുനർനിർണയം അനിവാര്യം. ജനസംഖ്യാ വർധനയും ഭരണനിർവഹണത്തിലെ വെല്ലുവിളികളും പരിഗണിക്കണമെന്ന് പ്രമേയത്തിൽ പറയുന്നു. കാസർഗോഡ് നടന്ന സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്.

നാൽപ്പത്തിയഞ്ച് ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകളിൽ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും, വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യുന്നതിനും വിഭജനം അത്യാവശ്യമാണ് എന്ന് ചൂണ്ടിക്കാട്ടി ഉമർ ഫൈസി മുക്കമാണ് പ്രമേയം അവതരിപ്പിച്ചത്. കേരളത്തിന്റെ ജനസംഖ്യയും ഭരണനിർവഹണത്തിലെ വെല്ലുവിളികളും ജില്ലകളുടെ പുനർനിർണയം അനിവാര്യമാക്കിയിരിക്കുന്നുവെന്നും പ്രമേയത്തിൽ പറയുന്നു.

ജമാഅത്തെ ഇസ്ലാമിക്ക് എതിരെയും സമസ്ത പ്രമേയം പാസാക്കി. രാഷ്ട്രീയ ഇസ്‌ലാം എന്ന വിചാരധാര യുവാക്കളെ വഴിതെറ്റിക്കുന്നെന്ന് ആരോപണം. രാഷ്‌ട്രീയ ഇസ്ലാം എന്ന വിചാരധാര മുസ്ലീം യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് പ്രമേയം. ഇസ്ലാമിൻ്റെ സമാധാനപരമായ പ്രബോധന ശൈലി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും സമസ്ത ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്ലാമിയെ പൂർണമായും നിരോധിക്കപ്പെടണമെന്നും പ്രമേയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. യുവാക്കളെ ക്യാൻവാസ് ചെയ്യാൻ ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജാഗ്രത വേണം എന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത്.

SCROLL FOR NEXT