Image: Instagram
KERALA

'ഗസയുടെ പേരുകള്‍'... പലസ്തീനില്‍ കൊല്ലപ്പെട്ട 18,000 കുട്ടികളുടെ പേരുകള്‍ വായിച്ച് സിനിമാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍

ചിന്താ രവി ഫൗണ്ടേഷനും പലസ്തീന്‍ സോളിഡാരിറ്റി ഫോറവും ചേര്‍ന്നാണ് 'ഗസയുടെ പേരുകള്‍' എന്ന ക്യാമ്പയിന് തുടക്കം കുറിച്ചത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധവുമായി കൊച്ചിയില്‍ കൂട്ടായ്മ. ഗാസയില്‍ കൊല്ലപ്പെട്ട 18,000 കുട്ടികളുടെ പേരുകള്‍ വായിച്ച് അവരെ ഓര്‍ക്കുകയും ഇസ്രയേലിന്റെ മനുഷ്യാവകാശ ധ്വസനത്തിനെതിരെ പ്രതിഷേധിക്കുന്നതുമായിരുന്നു കൂട്ടായ്മ.

ചിന്താ രവി ഫൗണ്ടേഷനും പലസ്തീന്‍ സോളിഡാരിറ്റി ഫോറവും ചേര്‍ന്നാണ് 'ഗസയുടെ പേരുകള്‍' എന്ന ക്യാമ്പയിന് തുടക്കം കുറിച്ചത്. സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ മേഖലയിലെ പ്രമുഖര്‍ ഐക്യദാര്‍ഢ്യവുമായി പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തു.

എറണാകുളം വഞ്ചി സ്‌ക്വയറില്‍ നടന്ന ഐക്യദാര്‍ഢ്യ പരിപാടിയില്‍ 1500 ഓളം കുട്ടികളുടെ പേരുകള്‍ സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ മേഖലയിലെ പ്രമുഖര്‍ വായിച്ചു.

തിരക്കഥാകൃത്ത് പി എഫ് മാത്യൂസ്, നടന്‍ ഇര്‍ഷാദ് അലി, സംവിധായകന്‍ ആഷിക് അബു, നടി ജ്യോതിര്‍മയി, മുന്‍ ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍, മുന്‍ അംബാസഡര്‍ വേണു രാജാമണി, ഗായിക സിതാര കൃഷ്ണകുമാര്‍, എം.എസ. ബനേഷ് ഉള്‍പ്പെടെ നിരവധി പേര്‍ ഐക്യദാര്‍ഢ്യവുമായത്തി. ദുഃഖത്തിന്റെ സാമൂഹ്യ ആവിഷ്‌കാരമായി ഫലസ്തീന്‍ പരമ്പരാഗ നൃത്തരൂപമായ ഡബ്‌കെ ഡാന്‍സും അവതരിപ്പിച്ചു.

SCROLL FOR NEXT