മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. പാലക്കാട് തൃത്താല സ്വദേശി മാലിക്കിനെയാണ് കാണാതായതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് വിദ്യാര്‍ഥിയെ കാണാതായതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
വ്യാഴാഴ്ച രാത്രി ഭക്ഷണം വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞ് സ്‌കൂട്ടറെടുത്ത് താമസസ്ഥലത്ത് നിന്ന് പോയ മാലിക്ക് അതിന് ശേഷം തിരിച്ചുവന്നില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു. സംഭവത്തില്‍ ഉള്ളാള്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.