പാലക്കാട്: മീനാക്ഷിപുരത്ത് പോഷകാഹാരക്കുറവു നേരിടുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചു. പാൽ നൽകുന്നതിനിടെ അനക്കം ഇല്ലെന്ന് കണ്ടപ്പോൾ കുഞ്ഞിനെ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. നാലുമാസം പ്രായമായ കുഞ്ഞിൻ്റെ തൂക്കം 2.200 കിലോഗ്രാം മാത്രമാണ്.