KERALA

"അത് അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല"; വിവാദത്തിന് പിന്നാലെ കെ. റഫീഖിനെ വിളിച്ച് മമ്മൂട്ടി

മാറി നിൽക്കൽ പരാമർശം മോശമാക്കാൻ പറഞ്ഞതല്ലെന്ന് മമ്മൂട്ടി റഫീഖിനോട് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ ഉണ്ടായ വിവാദത്തെ തുടർന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനെ ഫോണിൽ വിളിച്ച് മമ്മൂട്ടി. മാറി നിൽക്കൽ പരാമർശം മോശമാക്കാൻ പറഞ്ഞതല്ലെന്നും, തെറ്റായ ഉദ്ദേശത്തിലല്ല പറഞ്ഞതെന്നും മമ്മൂട്ടി റഫീഖിനോട് പറഞ്ഞു. മമ്മൂട്ടിയുടെ പെരുമാറ്റം വിവാദമയതോടെയാണ് ഫോണിൽ ബന്ധപ്പെട്ടത്.

ടൗൺഷിപ്പ് സന്ദർശനത്തിലുടനീളം കൂടെ നടന്നപ്പോൾ ''നിങ്ങൾ എന്തിനാണ് എപ്പോഴും എൻ്റെ കൂടെ നിൽക്കുന്നത്? നിങ്ങൾ എപ്പോഴും എൻ്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും'' എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. പിന്നാലെ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് മമ്മൂട്ടിയുടെ പ്രതികരണത്തെ എതിർത്തും കെ. റഫീഖിന് പിന്തുണ അറിയിച്ചും സോഷ്യൽ മീഡിയയിൽ കമൻ്റുകൾ ഇട്ടത്.

SCROLL FOR NEXT