എറണാകുളം: യുദ്ധത്തില്‍ ആര് ജയിക്കുമെന്നറിയില്ലെന്നും മനുഷ്യര്‍ ജയിക്കണമെന്നാണ് തൻ്റെ ആഗ്രഹമെന്നും മമ്മൂട്ടി. കൊച്ചിയില്‍ സംവിധായകന്‍ ടി.വി. ചന്ദ്രനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മമ്മൂട്ടി. മനുഷ്യപക്ഷം പറയുന്ന കലാമൂല്യമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്തയാളാണ് ടി.വി. ചന്ദ്രനെന്നും മമ്മൂട്ടി പറഞ്ഞു.
ടി.വി. ചന്ദ്രന്‍ ചലച്ചിത്ര ജീവിതത്തില്‍ അമ്പതാണ്ട് പൂര്‍ത്തിയാക്കുന്ന വേളയില്‍ അദ്ദേഹത്തെ ആദരിക്കുന്നതിനായാണ് ഇടപ്പള്ളിയില്‍ . ഇപ്പോള്‍ ഒരു യുദ്ധം നടക്കുകയാണ്. ആ യുദ്ധത്തില്‍ ആര് ജയിക്കുമെന്നറിയില്ല. പക്ഷേ മനുഷ്യര്‍ ജയിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് മമ്മൂട്ടി പറഞ്ഞു.
പൊന്തന്‍മാട ഉള്‍പ്പടെ മനുഷ്യപക്ഷം പറയുന്ന കലാമൂല്യമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്തയാളാണ് ടി.വി. ചന്ദ്രനെന്നും മമ്മൂട്ടി പറഞ്ഞു. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി ഇന്ത്യയുടെ കേരള റീജ്യണ്‍ സംഘടിപ്പിച്ച ആദരണച്ചടങ്ങില്‍ സംവിധായകരായ കമല്‍, ജോഷി മാത്യു, നടന്‍മാരായ ഷൈന്‍ ടോം ചാക്കൊ, സുധീഷ്, ഇര്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ടി.വി. ചന്ദ്രൻ മറുപടി പ്രസംഗം നടത്തി. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റിയുടെ ദൃശ്യതാളം മാസിക ചടങ്ങില്‍ പ്രകാശനം ചെയ്തു. ടി.വി. ചന്ദ്രന്‍റെ സമ്പൂര്‍ണ തിരക്കഥയുടെ പ്രകാശനം ജോയ് മാത്യു നിര്‍വഹിച്ചു.