കോഴിക്കോട്: പുതുപ്പണത്ത് അമ്മാവനെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. പുതുപ്പണം സ്വദേശി പ്രവീണാണ് വടകര പൊലീസിൻ്റെ പിടികൂടിയത്. സഹോദരങ്ങൾ തമ്മിലുള്ള വാക്കേറ്റത്തിനിടയിൽ അമ്മാവന്റെ ഇടപെടലാണ് പ്രകോപനത്തിന് കാരണമായത്. പ്രവീണിനെ കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് പ്രവീണും സഹോദരനും തമ്മിൽ വീട്ടിൽ വച്ച് വാക്കേറ്റമുണ്ടായത്. ഇതറിഞ്ഞ അമ്മാവൻ ഇവരെ പിടിച്ചുമാറ്റാൻ ചെന്നപ്പോഴാണ് പ്രവീൺ അമ്മാവനെ ആക്രമിച്ചത്. പ്രവീൺ അടുക്കളയിൽ പോയി അമ്മിക്കല്ല് എടുത്ത് അമ്മാവന്റെ തലയ്ക്കടിക്കുകയായിരുന്നു. അമ്മാവനെ പിന്നീട് വടകര ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രവീണിൻ്റെ അമ്മാവൻ തന്നെയാണ് വടകര പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പ്രവീണിനെ പൊലീസ് പിടികൂടി. ഇയാളെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.