കോഴിക്കോട്: ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് ഉറങ്ങിപ്പോയ യുവാവ് പൊലീസ് പിടിയില്‍. വെള്ളയില്‍ സ്വദേശിയായ മുഹമ്മദ് റാഫിയാണ് വെള്ളിയാഴ്ച പിടിയിലായത്.
രാവിലെ നടക്കാനിറങ്ങിയവരാണ് കഞ്ചാവ് ഉണക്കാനിട്ട പായയോട് ചേര്‍ന്ന് യുവാവ് ഉറങ്ങുന്നത് കണ്ടത്. യുവാവിന് സമീപം കഞ്ചാവ് ആണെന്ന് മനസിലായതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഇയാളിൽ നിന്നും 350 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. മുഹമ്മദ് റാഫിക്കെതിരെ കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട് മുൻപും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.