മലപ്പുറം: കരുവാരക്കുണ്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. തരിശ് സ്വദേശി ചിറ്റണ്ടോടൻ ജംഷീറിനാണ് ജീവൻ നഷ്ടമായത്. പുലർച്ചെ മണലിയംപാടം ഭാഗത്ത് വെച്ചാണ് ജംഷീറിന് നേരെ കാട്ടനയുടെ ആക്രമണമുണ്ടായത്. ജംഷീർ തന്നെയാണ് സുഹൃത്തുക്കളെ വിളിച്ച് ആക്രമണവിവരം അറിയിക്കുന്നത്.
കാലിനും നെഞ്ചിനും പരുക്കെറ്റ ജംഷീറിനെ കരുവാരക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിലും പെരിന്തൽമണ്ണയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടാപ്പിംഗിന് ഇടയ്ക്കല്ല കാട്ടാന ആക്രമണം ഉണ്ടായതെന്നും ചില ദുരൂഹതകൾ ഉണ്ടെന്നും നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ പറഞ്ഞു. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.