KERALA

10 ലിറ്റർ പെട്രോൾ തലയിലൂടെ ഒഴിച്ച് ​ഗൃഹനാഥൻ്റെ ജീവനൊടുക്കൽ ഭീഷണി; സംഭവം ജപ്തിക്കായി ബാങ്ക് ജീവനക്കാർ വീട്ടിലെത്തിയപ്പോൾ

പെരുന്നാട് സ്വദേശി അനിൽകുമാർ ആണ് ഭീഷണി മുഴക്കിയത്

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: പെരുനാട്ടിൽ പെട്രോൾ ഒഴിച്ച് ഗൃഹനാഥന്റെ ജീവനൊടുക്കൽ ഭീഷണി. 10 ലിറ്റർ പെട്രോൾ തലയിലൂടെ ഒഴിച്ചാണ് ഗൃഹനാഥന്റെ ഭീഷണി. ജപ്തിക്കായി ബാങ്ക് ജീവനക്കാർ വീട്ടിലെത്തിയപ്പോഴാണ് സംഭവം. ജില്ലാ സഹകരണ ബാങ്ക് ഉദ്യോഗസ്ഥരാണ് എത്തിയത്. പെരുന്നാട് സ്വദേശി അനിൽകുമാർ ആണ് ഭീഷണി മുഴക്കിയത്. 13 ലക്ഷം രൂപയാണ് ഇയാൾക്ക് വായ്പാ കുടിശികയുള്ളത്.

റബ്ബർ ടാപിങ്ങും മീൻ കച്ചവടവും മാത്രമാണ് തനിക്ക് ജോലിയെന്നും ഇത്രയും തുക ഒന്നിച്ചടയ്ക്കാൻ പറഞ്ഞാൽ അതിന് കഴിയില്ലെന്നുമാണ് അനിൽകുമാർ പറയുന്നത്. മുഴുവൻ പണം ഒന്നിച്ച് അടയ്ക്കണമെന്നാണ് ബാങ്ക് പറയുന്നത്. അതിന് തനിക്ക് കഴിയില്ലെന്നും അനിൽകുമാർ പറയുന്നു.

SCROLL FOR NEXT