മലപ്പുറം: ചേളാരിയിൽ വിവാഹത്തിന് പായസം തയ്യാറാക്കുന്നതിനിടെ വലിയ പാത്രത്തിൽ വീണ് മധ്യവയസ്കൻ മരിച്ചു. പത്തൂർ നഗറിലെ അയപ്പൻ ആണ് മരിച്ചത്. പായസം ചട്ടുകം ഉപയോഗിച്ച് ഇളക്കുന്നതിനിടെ അബദ്ധത്തിൽ പാത്രത്തിലേക്ക് വീഴുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ബന്ധു വീട്ടിലെ വിവാഹത്തിനിടെയാണ് അപകടം സംഭവിക്കുന്നത്. പായസം വലിയ ചട്ടുകം ഉപയോഗിച്ച് ഇളക്കുന്നതിനിടെ അബദ്ധത്തിൽ പായസത്തിൽ വീഴുകയായിരുന്നു. പൊള്ളലേറ്റ അയ്യപ്പൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.