Source: News Malayalam 24x7
KERALA

തിരുവനന്തപുരത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻ്റെ മാനേജറെ തട്ടിക്കൊണ്ടുപോയി

കാറിലെത്തിയ അജ്ഞാത സംഘമാണ് തട്ടിക്കൊണ്ടുപോയത്...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കാട്ടാക്കടയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ മാനേജറെ തട്ടിക്കൊണ്ടുപോയി. പൂവച്ചൽ സ്വദേശി ഗിരീഷിനെയാണ് കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ അതേ സ്ഥലത്ത് സംഘം ഗിരീഷിനെ തിരികെ എത്തിക്കുകയും ചെയ്തു. മാനേജർ ഗിരീഷിനെ കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

തട്ടിക്കൊണ്ടു പോയതിന് പിന്നിലെ കാരണം വ്യക്തമല്ല. ഗിരീഷിന്റെ മൊഴി രേഖപ്പെടുത്തുമെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു.

SCROLL FOR NEXT