തലശേരി അതിരൂപത ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി Source: News Malayalam 24x7
KERALA

"സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ ഒരു സർക്കാർ ആവശ്യമില്ല"; വിമർശനവുമായി മാർ ജോസഫ് പാംപ്ലാനി

സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി തലശേരി അതിരൂപത ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി...

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി തലശേരി അതിരൂപത ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി. ജയിലിലെ ശമ്പളം വർധിപ്പിച്ചു, തൊഴിലുറപ്പിന് എത്രയാണ് കൂലിയെന്ന് പാംപ്ലാനി ചോദിച്ചു. കൃഷിയൊക്കെ നിർത്തിയിട്ട് ജയിലിൽ പോകാൻ മനുഷ്യരെ പ്രലോഭിപ്പിക്കുന്നുവെന്നും പരിഹാസം. ജയിലിൽ ഉള്ള കുറ്റവാളികളുടെ കാര്യത്തിൽ കാണിക്കുന്ന ശുഷ്കാന്തി എന്തുകൊണ്ട് കർഷകരുടെ കാര്യത്തിൽ കാണിക്കുന്നില്ല. റബറിന് 200 രൂപ വില വരുമ്പോൾ 200 രൂപ താങ്ങ് വിലയാണെന്ന് പറയും. ഇത് താങ്ങ് വിലയല്ല ഞങ്ങൾക്കിട്ടുള്ള താങ്ങലാണോയെന്നും പാംപ്ലാനിയുടെ പരിഹാസം.

SCROLL FOR NEXT