ഫാദർ കെ. തോമസ് 
KERALA

"മാര്‍ത്തോമ സഭയില്‍ വിവാഹത്തിനുമുമ്പ് എച്ച്ഐവി ടെസ്റ്റ് വേണം"; സ്ത്രീ വിരുദ്ധ പ്രസംഗവുമായി വൈദികന്‍

മുന്നറിയിപ്പ് പ്രസംഗമാണ് നടത്തിയതെന്നാണ് വൈദികന്റെ വിശദീകരണം

Author : ന്യൂസ് ഡെസ്ക്

കടുത്ത സ്ത്രീ വിരുദ്ധ പ്രസംഗവുമായി മാർത്തോമ സഭ വൈദിക ട്രസ്റ്റി ഫാദർ കെ. തോമസ്. വിവാഹ ചടങ്ങിന് വാഴ്ത്തപ്പെടേണ്ട ശരീരങ്ങൾ ഇപ്പോൾ അത്ര പറ്റിയതല്ല. ദൈവത്തിനുള്ള ഗിഫ്റ്റ് ആകണം ശരീരം. വിവാഹത്തിന് മുമ്പ് എച്ച്ഐവി ടെസ്റ്റ് വേണമെന്നും പെൺകുട്ടികളുടെ ശരീരം ദുരുപയോഗം ചെയ്തിട്ടില്ലെന്ന് മാതാപിതാക്കൾ ഉറപ്പാക്കണമെന്നും വൈദികൻ പറഞ്ഞു. അതേസമയം, മുന്നറിയിപ്പ് പ്രസംഗമാണ് നടത്തിയതെന്നാണ് വൈദികന്റെ വിശദീകരണം.

മാർത്തോമാ സഭയുടെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിശ്വാസികളുടെ കുടുംബ സംഗമത്തിൽ ആയിരുന്നു സഭയുടെ വൈദിക ട്രസ്റ്റിയായ ഫാദർ കെ. തോമസിന്റെ കടുത്ത സ്ത്രീവിരുദ്ധ പ്രസംഗം. വിവാഹ ചടങ്ങിൽ വാഴ്ത്തപ്പെടാനുള്ളതാണ് ശരീരങ്ങൾ. എന്നാൽ ആ ശരീരങ്ങൾ ഇപ്പോൾ അത്ര പറ്റിയതല്ല. വിവാഹത്തിനായി 27 വയസുള്ള പെൺകുട്ടികളെ എത്തിക്കുമ്പോൾ, ആ ശരീരം ദുരുപയോഗം ചെയ്യപ്പെട്ടില്ല എന്ന് ഉറപ്പ് നൽകാൻ മാതാപിതാക്കൾക്ക് കഴിയണം. വിവാഹത്തിന് മുമ്പ് എച്ച്ഐവി ടെസ്റ്റ് നടത്തണമെന്നും ഫാദർ കെ. തോമസ് ആവശ്യപ്പെട്ടു.

പ്രസംഗം നടക്കുമ്പോൾ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്തയും വേദിയിൽ ഉണ്ടായിരുന്നു. അതേസമയം, മുന്നറിയിപ്പ് പ്രസംഗമാണ് നടത്തിയതെന്നാണ് വൈദികന്റെ ന്യായീകരണം. വിവാദമായിട്ടും സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ഔദ്യോഗികമായി പ്രതികരിക്കാനോ വൈദികനെ തള്ളിപ്പറയാനോ സഭാ നേതൃത്വം തയ്യാറായിട്ടില്ല. വിവാദ പ്രസ്താവനക്കെതിരെ പോലീസിൽ പരാതി നൽകുമെന്ന് സഭയിലെ ഒരു വിഭാഗം അറിയിച്ചു.

SCROLL FOR NEXT