മരട് അനീഷ് 
KERALA

കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷിനെ കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് പൊലീസ്; കൊച്ചിയിൽ നിന്നും തമിഴ്‌നാട്ടിലേയ്ക്ക് കൊണ്ടുപോയി

എറണാകുളം സബ്‌ജയിലിൽ നിന്നാണ് അനീഷിനെ കസ്റ്റഡിയിൽ എടുത്തത്

Author : പ്രണീത എന്‍.ഇ

കൊച്ചി: കുപ്രസിദ്ധ ഗുണ്ട നേതാവ് മരട് അനീഷിനെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് കെജി ചാവടി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സബ്‌ജയിലിൽ നിന്നാണ് അനീഷിനെ കസ്റ്റഡിയിൽ എടുത്തത്. സ്വർണക്കവർച്ച കേസിലാണ് അനീഷിനെ കസ്റ്റഡിയിൽ എടുത്തത്. അനീഷിനെ കൊച്ചിയിൽ നിന്നും തമിഴ്‌നാട്ടിലേയ്ക്ക് കൊണ്ടുപോയി.

കഴിഞ്ഞ ദിവസമാണ് മരട് അനീഷിനെ മുളവുകാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട്ടിൽ സ്വർണം കവർന്ന കേസിൽ ഒളിവിൽ കഴിയവെയായിരുന്നു ഇയാൾ പിടിയിലായത്. യുവതിയോടൊപ്പം ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. നേരത്തെയും നിരവധി കേസുകളിൽ പ്രതിയായ അനീഷ്, പല കേസുകളിലും ജാമ്യം നേടിയിരുന്നെങ്കിലും വീണ്ടും കുറ്റകൃത്യം നടത്തുകയായിരുന്നു.

SCROLL FOR NEXT