Source: Files
KERALA

തിരുവനന്തപുരത്ത് സിപിഐഎമ്മിൽ കൂട്ടനടപടി; കല്ലറ പഞ്ചായത്തിലെ ലോക്കൽ കമ്മിറ്റികൾ പിരിച്ചുവിട്ടു

കല്ലറ, മുതുവിള ലോക്കൽ കമ്മിറ്റികളാണ് പിരിച്ചു വിട്ടത്...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുവനന്തപുരത്ത് സിപിഐഎമ്മിൽ കൂട്ട നടപടി. കല്ലറ പഞ്ചായത്തിലെ ലോക്കൽ കമ്മിറ്റികൾ പിരിച്ചുവിട്ടു. കല്ലറ, മുതുവിള ലോക്കൽ കമ്മിറ്റികളാണ് പിരിച്ചു വിട്ടത്. വെഞ്ഞാറമൂട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 10 അംഗ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.

നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവികളെ തുടർന്നാണ് വാമനപുരം നിയോജക മണ്ഡലത്തിലെ കല്ലറ പഞ്ചായത്തിൽ വരുന്ന കല്ലറ, മുതുകുളം കമ്മിറ്റികൾ പിരിച്ചുവിട്ടത്. വാമനപുരത്ത് 47 വർഷങ്ങൾക്ക് ശേഷമാണ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് എംഎൽഎ സ്ഥാനം പിടിച്ചെടുക്കുന്നത്.

SCROLL FOR NEXT