തിരുവനന്തപുരം ആറ്റിങ്ങലിൽ വൻ ലഹരി മരുന്ന് വേട്ട. ഒന്നേകാൽ കിലോ എംഡിഎംഎയും 17 ലിറ്റർ വിദേശ മദ്യവുമായി നാലംഗ സംഘമാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീമാണ് ഇവരെ പിടികൂടിയത്.
സഞ്ജു, നന്ദു, ഉണ്ണിക്കണ്ണൻ, പ്രവീൺ എന്നിവരാണ് കല്ലമ്പലത്ത് വച്ച് ലഹരി വസ്തുക്കളുമായി പിടിയിലായത്. വിദേശത്ത് നിന്ന് കൊണ്ടുവന്ന ഇവ ഏകദേശം രണ്ട് കോടിയോളം വിലമതിക്കുന്നതാണ്.