മലപ്പുറം എടായിപ്പാലത്ത് വൻ മണ്ണിടിച്ചിൽ 
KERALA

മലപ്പുറം എടായിപ്പാലത്ത് വൻ മണ്ണിടിച്ചിൽ; മലയോര മേഖലയിൽ അതീവ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: പരപ്പനങ്ങാടി-നാടുകാണി സംസ്ഥാനപാതയിൽ റോഡിലേക്ക് മണ്ണിടിഞ്ഞു. പാണക്കാട് എടായിപാലത്താണ് സംഭവം. പ്രദേശത്ത് ഇപ്പോഴും മണ്ണിടിയുന്നുണ്ട്. ഇതിനിടെ ശബരിമല പാതയിലെ അട്ടത്തോട്ടിലും മണ്ണിടിച്ചിൽ ഉണ്ടായതായാണ് വിവരം. പാറക്കഷണങ്ങൾ അടക്കം റോഡിലേക്ക് തെറിച്ചു വീണു.

അതേസമയം സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം. മലപ്പുറത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും വയനാട്ടിൽ മഴ മാറി നിൽക്കുകയാണ്. താമരശ്ശേരി ചുരത്തിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം തുടരുന്നുണ്ട്.

കോഴിക്കോട് മഴ ശമിച്ചെങ്കിലും ന​ഗരം വെള്ളക്കെട്ടിലാണ്. ‌തീരദേശത്തും മലയോര മേഖലയിലും അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

SCROLL FOR NEXT