തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്നത് വൻ റേഷൻ കളളക്കടത്തെന്ന് സപ്ലൈകോ എം.ഡിയുടെ റിപ്പോർട്ട്. സർക്കാർ ഗോഡൗണുകളിൽ നിന്ന് 5368 ടൺ ഭക്ഷ്യധാന്യം കടത്തിയെന്നാണ് റിപ്പോർട്ടിലുള്ളത്.
ഈ റേഷൻ കടത്തിലൂടെ പതിനഞ്ച് കോടി രൂപയാണ് സർക്കാരിന് നഷ്ടമായത്. 34 ജീവനക്കാർക്ക് എതിരെ നടപടി സ്വീകരിച്ചെന്നും റിപ്പോർട്ടിൽ ഉണ്ട്. സപ്ലൈകോ എംഡിയുടെ റിപ്പോർട്ട് ന്യൂസ് മലയാളത്തിന് ലഭിച്ചു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. കഴിഞ്ഞ 10 വർഷ കാലയളവിൽ കണ്ടെത്തിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 14 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2016 മുതൽ 2026 വരെയുള്ള കാലയളവിൽ ഔട്ട്ലെറ്റുകളിലും NFSA ഗോഡൗണുകളിലും ഡിപ്പോകളിലും ഉണ്ടായ ധാന്യനഷ്ടം സംബന്ധിച്ച വിവരം ജില്ല തിരിച്ചുള്ള ചുവടെ ചേർക്കുന്നു.
1. തിരുവനന്തപുരം - 4581.6423 ക്വിൻ്റൽ
2. കൊല്ലം - 7451.69765 ക്വിൻ്റൽ
3. പത്തനംതിട്ട - 3439.6333 ക്വിൻ്റൽ
4. കോട്ടയം - 6665.9319 ക്വിൻ്റൽ
5. ആലപ്പുഴ - 15066.13189 ക്വിൻ്റൽ
6. ഇടുക്കി - 5.375 ക്വിൻ്റൽ
7. എറണാകുളം - 2385.25643 ക്വിൻ്റൽ
8. തൃശൂർ - 310.1504 ക്വിൻ്റൽ
9. പാലക്കാട് - 773.70858 ക്വിൻ്റൽ
10. മലപ്പുറം - 7888.1144 ക്വിൻ്റൽ
11. കോഴിക്കോട് - 3974.43986 ക്വിൻ്റൽ
12. വയനാട് - 1105.43 ക്വിൻ്റൽ
13. കണ്ണൂർ - 20 ക്വിൻ്റൽ
14. കാസർഗോഡ് - 20.67 ക്വിൻ്റൽ
2016 മുതൽ 2026 വരെയുള്ള കാലയളവിൽ കണ്ടെത്തിയ ക്രമക്കേടുകളിൽ ഇതുവരെ സാമ്പത്തിക നഷ്ടം കണക്കാക്കിയതിൻ്റെ ജില്ല തിരിച്ചുള്ള കണക്ക് ചുവടെ ചേർക്കുന്നു.
ജില്ല സാമ്പത്തിക നഷ്ടത്തിന്റെ വിവരം (തുകയിൽ)
1. തിരുവനന്തപുരം - 9447782.735
2. കൊല്ലം - 24317995.62
3. പത്തനംതിട്ട - 14866052.29
4. കോട്ടയം - 9107721.50
5. ആലപ്പുഴ - 43895079.67
6. ഇടുക്കി - 22950.00
7. എറണാകുളം - 9150716.30
8. തൃശൂർ - 1626270.27
9. പാലക്കാട് - 1448236.18
10. മലപ്പുറം - 29144562.87
11. കോഴിക്കോട് - 10449339.00
12. വയനാട് - 2993586.13
13. കണ്ണൂർ - 697437.00
14. കാസർഗോഡ് - 102020.00