തൃശൂർ: തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിലെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടിയ വിദ്യാർഥി മരിച്ചു. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥി കോട്ടയം സ്വദേശി സ്നേഹ പൗലോസാണ് (20) മരിച്ചത്. വിദ്യാർഥി നിലത്ത് കിടക്കുന്നതാണ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ആശുപത്രി അധികൃതരും ജീവനക്കാരും ചേർന്ന് കുട്ടിയെ അത്യാഹിത വാർഡിലേക്ക് മാറ്റി. എന്നാൽ, അധികസമയം ആകുന്നതിന് മുൻപെ മരണം സംഭവിക്കുകയായിരുന്നു. തൃശൂർ ഈസ്റ്റ് പൊലീസ് ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
നേരത്തെ കുട്ടി സഹപാഠികളോടും ബന്ധുക്കളോടും അടക്കം എംബിബിഎസ് കോഴ്സിൽ താൽപര്യമില്ലെന്ന് പറഞ്ഞിരുന്നതായി സഹപാഠികൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പരാതികളും ബുദ്ധിമുട്ടുകളും കുട്ടി പങ്കുവച്ചിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുസംബന്ധിച്ച് വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല.