പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നടന്‍ ഷൈന്‍ ടോം ചാക്കോ Source: News Malayalam 24x7
KERALA

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച പുതിയ മെഡിക്കൽ റിപ്പോർട്ട് പുറത്ത്

ഷൈനിൻ്റെ തോളിന് താഴെ മൂന്ന് പൊട്ടലും, നട്ടെല്ലിന് ചെറിയ പൊട്ടലുമുണ്ട്

Author : ന്യൂസ് ഡെസ്ക്

വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നടന്‍ ഷൈന്‍ ടോം ചാക്കോ പൂർണ ആരോഗ്യവാനാണെന്ന് മെഡിക്കൽ റിപ്പോർട്ട്. ഷൈനിൻ്റെ തോളിന് താഴെ മൂന്ന് പൊട്ടലും, നട്ടെല്ലിന് ചെറിയ പൊട്ടലുമുണ്ട്. അപകടത്തിൽ മരിച്ച പിതാവ് പി.സി. ചാക്കോയുടെ സംസ്കാരം കഴിഞ്ഞ ശേഷം ഷൈനിന് ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. തിങ്കളാഴ്ചയാണ് ശസ്ത്രക്രിയ നടത്തുക. തുടർന്ന് ആറാഴ്ച ഷൈനിന് വിശ്രമം വേണമെന്നും അധികൃതർ പറഞ്ഞു.

എന്നാൽ അപകടത്തിൽ ഷൈനിൻ്റെ അമ്മക്ക് ഗുരുതര പരുക്കുകൾ പറ്റിയിട്ടുണ്ട്. ഇടുപ്പെല്ലിന് പൊട്ടൽ ഉണ്ടെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. ഇടുപ്പെല്ലിൻ്റെ സ്ഥാനം മാറിയിട്ടുണ്ട് തലക്ക് ക്ഷതമുണ്ടെങ്കിലും ആരോഗ്യ സ്ഥിതിയിൽ ആശങ്കക്കിടയില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.

അതേസമയം, ഷൈന്‍ ടോം ചാക്കോയെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചിരുന്നു. ഷൈനിന്റെ പരുക്കുകൾ ഗുരതരമല്ലെന്നും എന്നാല്‍ ശസ്ത്രക്രിയ ആവശ്യമാണെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അച്ഛന്‍ ചാക്കോ മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടിലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് നടന്‍ ഷൈന്‍ ടോം ചാക്കോ സഞ്ചരിച്ച വാഹനം സേലത്ത് വെച്ച് അപകടത്തിൽപ്പെട്ടത്. പുലര്‍ച്ചെ കുടുംബ സമേതം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഷൈനിന്റെ ചികിത്സയുടെ ഭാഗമായി ബെംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് അപകടം.

SCROLL FOR NEXT