തിരുവനന്തപുരം: മെസ്സിയുടെ പേരിൽ തട്ടിപ്പ് നടത്തിയെന്ന കേസിൽ മുൻ മന്ത്രി വി. അബ്ദുറഹിമാനെ ഉടൻ പ്രതിചേർക്കും. ആഭ്യന്തര വകുപ്പിൻ്റെ ഉത്തരവ് ലഭിക്കാനാണ് എസ്ഐടി കാത്തിരിക്കുന്നത്. അബ്ദുറഹിമാൻ്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയും സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻ്റ് യു. ഷറഫലിയും പ്രതികളാകും. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തട്ടിപ്പിന് കൂട്ടുനിന്നെന്നാണ് എസ്ഐടി കണ്ടെത്തൽ.
ഇന്നലെയാണ് കേസിൽ മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ കേസെടുക്കാൻ പ്രോസിക്യൂഷൻ അനുമതി നൽകിയത്. അബ്ദുറഹ്മാനെ അഴിമതി തടയൽ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ ഗവര്‍ണർ അനുമതി നൽകിയിരുന്നു.