KERALA

മെസി കൊച്ചിയിലെത്തും; സൗഹൃദ മത്സരത്തിനായി പരിഗണിക്കുന്നത് കലൂര്‍ രാജ്യാന്തര സ്റ്റേഡിയം

ഒക്ടോബര്‍ അവസാനത്തോടെയോ നവംബര്‍ ആദ്യത്തിലോ മത്സരം നടക്കും

Author : ന്യൂസ് ഡെസ്ക്

അര്‍ജന്റീനയുമായുള്ള മത്സരം നടക്കുക കൊച്ചിയില്‍. ജിസിഡിഎയുമായി പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു. സ്റ്റേഡിയത്തില്‍ എത്രപേര്‍ക്കിരിക്കാം, ഒരുക്കങ്ങള്‍ എങ്ങനെ എന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളാണ് ആരംഭിച്ചത്.

മെസി അടങ്ങുന്ന അര്‍ജന്റീനിയന്‍ സംഘം കേരളത്തിലെത്തുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ എവിടേക്ക് എത്തുമെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. ഇതിനായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ ജില്ലകള്‍ പ്രാഥമികമായി പരിഗണിച്ചിരുന്നു.

എന്നാല്‍ മറ്റു അനുബന്ധ സൗകര്യങ്ങള്‍ക്കും മറ്റുമായി കൊച്ചിയാണ് കുറച്ചുകൂടി ഫലപ്രദം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നവംബര്‍ രണ്ടാം വാരത്തോടെ കേരളത്തിലെത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കും എന്നുമാണ് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന വിവരം.

SCROLL FOR NEXT