തിരുവനന്തപുരം: മുൻ മന്ത്രി എം.ബി രാജേഷിൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി എക്സൈസ് മന്ത്രി എം. ലിജു. ത്രീ സ്റ്റാർ ക്ലാസ്സിഫിക്കേഷൻ ഉള്ള ബാറുകൾക്ക് ലൈസൻസ് നൽകാൻ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് അധികാരം നൽകിയത് എൽഡിഎഫ് സർക്കാരാണ്. 2017 ജൂൺ 23നാണ് എൽഡിഎഫ് സർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്. ആദ്യ എൽഡിഎഫ് സർക്കാർ 410 ബാറുകൾക്കും രണ്ടാം സർക്കാർ 78 ഹോട്ടലുകൾക്കും ലൈസൻസ് അനുവദിച്ചെന്നും എം. ലിജു ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു,
ഭേദഗതിയുടെ മറ പിടിച്ച്, ആദ്യ പിണറായി സർക്കാരിൻ്റെ കാലത്ത് ഇത്തരത്തിൽ 410 ഹോട്ടലുകൾക്കാണ് പുതിയ ബാർ ലൈസൻസ് നൽകിയത്. ഇതേ നിയമഭേദഗതി ഉപയോഗിച്ചുകൊണ്ട് രണ്ടാം എൽഡിഎഫ് സർക്കാരിൻ്റെ കാലത്താവട്ടെ, 78 ഹോട്ടലുകൾക്കും നൽകി. ഇങ്ങനെ 488 ബാർ ലൈസൻസുകളാണ് 10 വർഷം കൊണ്ട് നിയമ ഭേദഗതിയിലെ ഡെപ്യൂട്ടി കമ്മീഷണറുടെ അധികാരം ഉപയോഗിച്ച് ഇരു പിണറായി സർക്കാരുകളും നൽകിയതെന്നും ലിജു ഫേസ്ബുക്കിൽ കുറിച്ചു.