റോഷി അഗസ്റ്റിൻ, പിണറായി വിജയൻ Source: facebook
KERALA

"ഇടതുമുന്നണിയിൽ കേരള കോൺഗ്രസ് എമ്മിൻ്റെ പങ്ക് ചെറുതല്ല, വിമർശനങ്ങൾ പാർട്ടിയെ ഏൽക്കില്ല"; സിപിഐക്ക് മറുപടിയുമായി റോഷി അഗസ്റ്റിൻ

കേരള കോൺഗ്രസ്‌ എമ്മിനെ യുഡിഎഫ് എന്തിന് പുറത്തള്ളി എന്നത് ഇനിയും മനസിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കേരള കോൺഗ്രസ് എമ്മിന് എതിരായ വിമർശനങ്ങളിൽ സിപിഐക്ക് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിൻ. ഇടതുമുന്നണിയിൽ കേരള കോൺഗ്രസിന്റെ പങ്ക് ചെറുതല്ലെന്നായിരുന്നു റോഷി അഗസ്റ്റിൻ്റെ പ്രസ്താവന. കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനം ഇടതുമുന്നണിയെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. അതേസമയം ജോസ് കെ. മാണി കടുത്തുരുത്തിയിൽ മത്സരിക്കാനുള്ള സാധ്യത തള്ളാതെയുമായിരുന്നു റോഷി അഗസ്റ്റിന്റെ പ്രതികരണം.

കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനം ഇടതുമുന്നണിയെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നത് തെരഞ്ഞെടുപ്പുകളിൽ വ്യക്തമാണെന്നാണ് റോഷി അഗസ്റ്റിൻ്റെ പ്രസ്താവന. മുന്നണിയെ ശക്തിപ്പെടുത്തുന്ന നയമാണ് പാർട്ടിയുടേത്. വിമർശനങ്ങൾക്ക് ഇടയുണ്ടാകുമെങ്കിലും, അത് പാർട്ടിയെ ഏശുന്ന പ്രശ്നമില്ല. മുന്നണിയിൽ നിന്ന് മറ്റ് കക്ഷികളെ വിമർശിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പാലയും കടുത്തുരുത്തിയും കേരള കോൺഗ്രസ് എമ്മിന്റെ ശക്തി കേന്ദ്രങ്ങളാണെന്ന് റോഷി അഗസ്റ്റിൻ പറയുന്നു. ജോസ് കെ. മാണി എവിടെ മത്സരിക്കണമെന്ന് പാർട്ടിയും ചെയർമാനും തീരുമാനിക്കും. പാലായിൽ ജോസ് കെ. മാണി അജയ്യ നേതൃത്വമാണെന്നും മന്ത്രി പറഞ്ഞു.

കേരള കോൺഗ്രസ്‌ എമ്മിനെ യുഡിഎഫ് എന്തിന് പുറത്തള്ളി എന്നത് ഇനിയും മനസിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. "40 വർഷം ഞങ്ങൾ യുഡിഎഫിൻ്റെ ഭാഗമായിരുന്നു. കോൺഗ്രസ് എമ്മിന് യുഡിഎഫിൽ തുടരാൻ അർഹതയില്ലന്ന നിലപാട് ഞങ്ങളെ കരയിപ്പിച്ചു.സിപിഐയുടെ വിമർശനം ഗൗരവത്തിലുള്ളതല്ല, പാർട്ടി യോഗത്തിൽ സ്വാഭാവികമായുണ്ടാകുന്ന വിമർശനം മാത്രം," റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു.

SCROLL FOR NEXT