KERALA

ജി. സുധാകരൻ സാർ പറഞ്ഞതാണ് ശരി, ഉപദേശിക്കാൻ ഞാൻ ആളല്ല; അദ്ദേഹം എന്റെ നേതാവ് പ്രശ്നങ്ങൾ സംസാരിച്ചു തീർക്കും: സജി ചെറിയാൻ

എല്ലാ പരിപാടിക്കും സുധാകരൻ സർ വരുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ജി. സുധാകരനും താനും തമ്മിൽ പ്രശ്നങ്ങളില്ലെന്ന് മന്ത്രി സജി ചെറിയാൻ. സുധാകരൻ സാറിന് തന്നെ കുറിച്ച് ഒരു തെറ്റിധാരണയുമില്ല. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഞങ്ങൾ സംസാരിച്ചു തീർത്തോളാമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

ജി. സുധാകരൻ എന്റെ നേതാവാണ്. ഞാൻ ഒന്നും വിമർശിച്ചിട്ടില്ല. മാധ്യമങ്ങൾ തെറ്റിധാരണ ഉണ്ടാക്കരുത്. സുധാകരൻ പാർട്ടിയുടെ ഭാഗമാണ്. ഞാൻ ഒന്നും ഉപദേശിച്ചിട്ടില്ല. ഉപദേശിക്കാൻ ഞാൻ ആളുമല്ല. സുധാകരൻ സാർ പറഞ്ഞതാണ് ശരി. സുധാകരൻ സാർ മുൻനിരയിൽ നിന്ന് പാർട്ടിയെ നയിക്കും. എല്ലാ പരിപാടിക്കും സുധാകരൻ സർ വരുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

പാർട്ടിയിൽ തനിക്കെതിരായ പടയൊരുക്കത്തിന് പിന്നിൽ സജി ചെറിയാൻ ആണെന്നായിരുന്നു ജി. സുധാകരൻ പറഞ്ഞത്. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് പറഞ്ഞ് പടക്കം പൊട്ടിച്ച് ടീ പാർട്ടി നടത്തിയതിൽ സജി ചെറിയാനും പങ്കാളിയാണെന്നും ജി. സുധാകരൻ പറഞ്ഞിരുന്നു. പാർട്ടിയിൽ ഉള്ള തന്നോട് പാർട്ടിയോട് ചേർന്ന് പോകാൻ പറഞ്ഞതിന് സജി ചെറിയാനെതിരെ പാർട്ടി നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

"സജി ചെറിയാൻ പാർട്ടിക്ക് യോജിക്കാത്ത വിധത്തിൽ സംസാരിക്കുന്നു. ശരിയായി പ്രതികരിക്കാൻ അറിയില്ല. പാർട്ടിക്ക് യോജിക്കാത്ത 14 പ്രസ്താവനകൾ ഈ അടുത്തിടെ നടത്തി. എന്നാൽ പാർട്ടി വിലക്കിയില്ല. എന്നെ ഉപദേശിക്കാൻ എന്ത് അർഹതയാണ് സജി ചെറിയാനുള്ളത്. അതിനുള്ള പ്രായമോ യോഗ്യതയോ ഇല്ല. സജി ചെറിയാൻ സൂക്ഷിച്ചു സംസാരിച്ചാൽ കൊള്ളാം. മൂന്നാം പിണറായി സർക്കാർ വരണമെങ്കിൽ ഭൂരിപക്ഷം വേണ്ടേ? സജി ചെറിയാൻ ഒക്കെ ഇങ്ങനെ സംസാരിച്ചാൽ അമ്പലപ്പുഴയിൽ എങ്ങനെ ജയിക്കാനാണെന്നും ജി. സുധാകരൻ പറഞ്ഞിരുന്നു.

SCROLL FOR NEXT