മന്ത്രി സജി ചെറിയാൻ 
KERALA

മന്ത്രി സജി ചെറിയാന്റെ കാറിൻ്റെ ടയർ ഊരി തെറിച്ച് അപകടം; അട്ടിമറി സാധ്യത അന്വേഷിക്കുമെന്ന് പൊലീസ്

വാമനപുരത്ത് വെച്ചായിരുന്നു അപകടം

Author : ന്യൂസ് ഡെസ്ക്

തിരുവനനന്തപുരം: മന്ത്രി സജി ചെറിയാന്റെ കാറിൻ്റെ ടയർ ഊരി തെറിച്ചു. മന്ത്രിയുടെ കാറിൻ്റെ പിന്നിലെ ടയർ ആണ് ഊരി തെറിച്ചത്. വാമനപുരത്ത് വെച്ചായിരുന്നു അപകടം. വാഹനം വേഗം നിർത്തിയത് മൂലം വലിയ അപകടം ഒഴിവായി.

ചക്രത്തിൻ്റെ നട്ട് പൊട്ടിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. വാഹനം അപകടത്തിൽപ്പെട്ടതോടെ മന്ത്രി മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു. എന്തെങ്കിലും അട്ടിമറി സാധ്യത ഉണ്ടോ എന്നറിയാൻ പൊലീസ് സിസിടിവി ക്യാമറകൾ പരിശോധിച്ചു.

SCROLL FOR NEXT