ആലപ്പുഴ: ചെങ്ങന്നൂരിൽ ബിജെപി മുന്നേറ്റമെന്ന പ്രചരണം തെറ്റെന്ന് മന്ത്രി സജി ചെറിയാൻ. പല പഞ്ചായത്തിലും നറുക്കെടുപ്പിലൂടെ ആണ് ബിജെപി പ്രസിഡന്റ് അധികാരത്തിൽ വന്നത്. എൽ ഡി എഫ് നു ആശങ്കയില്ലെന്നും പാർലമെന്റ് ഇലക്ഷനേക്കാൾ 7000 വോട്ട് കൂടുതൽ എൽ ഡി എഫ് നു ലഭിച്ചുവെന്നും സജി ചെറിയാൻ പറഞ്ഞു.
ചെറിയനാടും പുതിനൂരും സംഭവിച്ച പരാജയം പരിശോധിക്കുമെന്നും ഒരു വിട്ടു വീഴ്ചയും അതിൽ ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. സ്ഥാനാർഥി നിർണയത്തിൽ വ്യക്തിതാൽപ്പര്യം ആരെങ്കിലും വെച്ചു പുലർത്തിയോ എന്ന കാര്യവും പരിശോധിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.