സണ്ണി ജോസഫ് Source: News Malayalam 24x7
KERALA

കരാറുകള്‍ റദ്ദ് ചെയ്തു, മഴയില്ല, ഉപഭോഗം വര്‍ധിച്ചു... വൈദ്യുതി പ്രതിസന്ധിക്ക് കാരണം എല്‍ഡിഎഫ് സര്‍ക്കാരെന്ന് മന്ത്രി

ചീമേനി ആണവനിലയം പദ്ധതിക്ക് ആവശ്യമായ ചർച്ചകൾ നടത്തുമെന്നും, ജനങ്ങളുടെ ആശങ്കകള്‍ ചർച്ച ചെയ്യപ്പെടുമെന്നും മന്ത്രി

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുന്‍ എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി കരാറുകൾ റദ്ദ് ചെയ്തതും മഴയില്ലാത്തതും വൈദ്യുതി ഉപഭോഗം വർധിച്ചതുമാണ് പ്രതിസന്ധിക്ക് കാരണം. ചീമേനി ആണവനിലയം പദ്ധതിക്ക് ആവശ്യമായ ചർച്ചകൾ നടത്തുമെന്നും, ജനങ്ങളുടെ ആശങ്കകള്‍ ചർച്ച ചെയ്യപ്പെടുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് നിലവിലുള്ള വസ്തുതകൾ ജനങ്ങളെ അറിയിച്ചു കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽഡിഎഫ് സർക്കാരാണ്. ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന വൈദ്യുതി കരാറുകൾ റദ്ദ് ചെയ്തതും മഴയില്ലാത്തതും വൈദ്യുതി ഉപഭോഗം വർധിച്ചതും ഇന്നത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമായി. പരിഹാര നടപടികൾ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മുൻ വൈദ്യുതി മന്ത്രി എം.എം. മണി നടത്തിയ പ്രസ്താവനയോട് ഒന്നും പ്രതികരിക്കാനില്ലെന്ന് മന്ത്രി വ്യക്തമാക്കി. അദേഹത്തിന് ശിഷ്യപ്പെടാൻ ആളല്ലെന്നും മന്ത്രി പറഞ്ഞു. കല്യോട്ട് രക്തസാക്ഷികളായ ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലയാളികൾക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാൻ യുഡിഎഫ് സർക്കാരും കെപിസിസി നേതൃത്വവും ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

SCROLL FOR NEXT