തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി എം.കെ. രാഘവൻ എം പി. കരുണാകരൻ സ്മാരകം ഇതുവരെയും പൂർത്തിയായിട്ടില്ല. പ്രസ്ഥാനം കെട്ടിപ്പടുത്ത നേതാവിന്റെ സ്മാരകം 15 വർഷം ആയിട്ടും പൂർത്തിയായില്ല. നേതൃത്വം ഇതിന് ഉത്തരം പറയണമെന്നും കേരളത്തിലെ പാർട്ടി നേതൃത്വം അദ്ദേഹത്തിന്റെ ആത്മവിനോട് നീതി കാണിക്കണമെന്നും എം.കെ. രാഘവൻ പറഞ്ഞു.
മക്കൾ രാഷ്ട്രീയത്തിന്റെ പേരിൽ കെ. കരുണാകരൻ നിരവധി ആക്ഷേപം നേരിട്ടെന്നും, കെ, മുരളീധരനെ കിങ്ങിണിക്കുട്ടൻ എന്നല്ലേ വിളിച്ചതെന്നും എംപി പറഞ്ഞു. ലീഡറെ കുറിച്ച് അന്ന് പറഞ്ഞ കാര്യങ്ങൾക്ക് അവരൊക്കെ ഇപ്പോഴെങ്കിലും മാപ്പ് പറയണം. ഇപ്പോൾ നേതാക്കൾക്ക് ഉയരങ്ങളിൽ എത്തുമ്പോൾ മനസിൻ്റെ വലിപ്പം കുറയുന്നുവെന്നും രാഘവൻ പറഞ്ഞു.