KERALA

ചെറുവയല്‍ രാമന്റെ ജീവിതമാണ് നെകലിന് ഇതിവൃത്തം; പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നമുണ്ട്: എം.കെ. രാംദാസ്

മാധ്യമപ്രവര്‍ത്തകനായതതിനാല്‍ സൂക്ഷ്മതയോടെ കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നും രാംദാസ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ നെകല്‍ ദ ക്രോണിക് ഓഫ് പാഡി മാന്‍ എന്ന മലയാളം ഡോക്യുമെന്ററി പ്രത്യേക ജൂറി പരാമര്‍ശം നേടിയിരുന്നു. ഭക്ഷണത്തിന്റെ രാഷ്ട്രീയമാണ് സിനിമയിലൂടെ ഉന്നയിച്ചതെന്ന് നെകലിന്റെ സംവിധായകന്‍ എംകെ രാംദാസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

ചെറുവയല്‍ രാമന്റെ ജീവിതം ഇതിവൃത്തമാക്കിയ ചിത്രമാണ് നെകല്‍. വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നം ഇതിന് പിന്നില്‍ ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകനായതതിനാല്‍ സൂക്ഷ്മതയോടെ കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നും രാംദാസ് പറഞ്ഞു.

കേരള സ്റ്റോറിക്ക് പുരസ്‌കാരം ലഭിച്ചതിലും എംകെ രാംദാസ് പ്രതികരിച്ചു. സിനിമകള്‍ പലപ്പോഴും വിഭാഗീയതക്ക് വഴിപ്പെടുന്നു. മനുഷ്യന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് നേരെ കണ്ണ് തുറക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT