KERALA

നിയമസഭാ തെരഞ്ഞെടുപ്പ്: സീറ്റ് ഉറപ്പിക്കാൻ ആലുവ എംഎൽഎ അൻവർ സാദത്ത്; സ്വന്തം പേരിലുള്ള കേസുകളുടെ കണക്ക് തേടി ഡിജിപിക്ക് കത്തയച്ചു

തെരഞ്ഞെടുപ്പ് ആവശ്യത്തിനാണ് കേസ് വിവരങ്ങൾ ആവശ്യപ്പെടുന്നത് എന്ന് അൻവർ സാദത്തിന്റെ കത്തിൽ

Author : ലിൻ്റു ഗീത

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി സ്വന്തം പേരിലുള്ള കേസുകളുടെ കണക്ക് തേടി ഡിജിപിക്ക് കത്തയച്ച് ആലുവ എംഎൽഎ അൻവർ സാദത്ത്. തെരഞ്ഞെടുപ്പ് ആവശ്യത്തിനാണ് കേസ് വിവരങ്ങൾ ആവശ്യപ്പെടുന്നത് എന്ന് അൻവർ സാദത്തിന്റെ കത്തിൽ. സാധാരണ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ശേഷമാണ് പൊലീസിൽ അപേക്ഷ നൽകുന്നത്. തെരെഞ്ഞെടുപ്പിന് രണ്ടു മാസം മുൻപ് തന്നെ സീറ്റ് ഉറപ്പിക്കുകയാണ് അൻവർ സാദത്ത്.

2011 മുതൽ ആലുവ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാ സമാജികനാണ് അൻവർ സാദത്ത്. 2011ലെ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിലെ എ.എം. യൂസഫിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമ സഭയിലെത്തിയത്. 2016ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ അഡ്വക്കറ്റ് വി. സലീമിനെ 18835 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

2021 ഏപ്രിലിൽ തെരഞ്ഞെടുപ്പിലും എതിർ സ്ഥാനാർഥിയായ ഷെൽന നിഷാദിനെ 18886 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി അദ്ദേഹം മൂന്നാം തവണയും ആലുവയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.

SCROLL FOR NEXT