പാലക്കാട്: പാലക്കാട്-ബാംഗ്ലൂർ റൂട്ടിലെ പുതിയ കെഎസ്ആർടിസി ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇന്ന് രാത്രി 9 മണിയോടെയാണ് ഫ്ലാഗ് ഓഫ് നടന്നത്. പാലക്കാട് നിന്ന് ബാംഗ്ലൂരിലേക്ക് കെഎസ്ആർടിസി എസി ബസ് സർവീസ് വേണമെന്ന ആവശ്യം ഗതാഗതമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു.
കഴിഞ്ഞദിവസമാണ് പാലക്കാട് കെഎസ്ആർടിസി ഡിപ്പോയ്ക്ക് സർവീസ് അനുവദിച്ച് നൽകിയത്. സാധാരണ ദിവസങ്ങളിൽ സർവീസ് നടത്തുമ്പോൾ 900 രൂപയും, ഞായാറാഴ്ചകളിൽ 1171 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വരും ദിവസങ്ങളിൽ അന്തർസംസ്ഥാന റൂട്ടിൽ പുതിയ സർവീസുകൾ കൂടി ആരംഭിക്കുമെന്ന് ഉദ്ഘാടനവേളയിൽ എംഎൽഎ അറിയിച്ചു.
ലൈംഗിക ആരോപണങ്ങളെ തുടർന്നുള്ള വിവാദങ്ങൾക്ക് പിന്നാലെ പാലക്കാട് എത്തിയ എംഎൽഎയുടെ ആദ്യത്തെ ഔദ്യോഗിക പരിപാടിയാണ് ഇത്.